Office Bearers


ഭാരവാഹികൾ

MADHU NV
സ്റ്റേറ്റ് പ്രസിഡൻഡ്
SHINOJ PAPPACHAN
ജൻ. സെക്രട്ടറി
SHAJU CC
ഓർഗനൈസിംഗ് സെക്രട്ടറി
AJU KURIAN
ട്രഷറർ

Tuesday, August 14, 2018

സ്പാര്‍ക്കില്‍ - ബോണസ്, ഫെസ്റ്റിവല്‍ അലവന്‍സ്, ഫെസ്റ്റിവല്‍ അഡ്വാന്‍സ് എന്നിവ പ്രൊസസ്സ് ചെയ്യുന്ന വിധം*

സ്പാര്‍ക്കില്‍ - ബോണസ്, ഫെസ്റ്റിവല്‍ അലവന്‍സ്, ഫെസ്റ്റിവല്‍ അഡ്വാന്‍സ് എന്നിവ പ്രൊസസ്സ് ചെയ്യുന്ന വിധം*
🦋🦋🦋🦋🦋🦋🦋

ബോണസ് ബില്‍ തയ്യാറാക്കുന്നത്
സ്പാര്‍ക്ക് വെബ്സൈറ്റിലെ പ്രധാന മെനുവായ Salary Matters- Processing- Bonus ലെ Bonus Calculation, Cancel Bonus Calculation, Bonus Bill ,Acquittance  മെനുകള്‍ ഉപയോഗിച്ചാണ് ബോണസ് ബില്‍ തയ്യാറാക്കുന്നത്. 
ഇതിൽ Bonus Calculation Retired  എന്ന മെനു ഉപയോഗിച്ച്  റിട്ടയർ  ആയവരുടെ  ബോണസ്  calculate ചെയ്യാം .
🤹🏻‍♀🤹🏻‍♂🤹🏻‍♂🤹🏻‍♀🤹🏻‍♂
ഫെസ്റ്റിവല്‍ അലവന്‍സ്
സ്പാര്‍ക്ക് സൈറ്റിലെ Salary Matters- Processing- Festival Allowance Calculation,Festival Allowance Calculation Retired ,Cancel Festival Allowance Calculation .Festival Allowance Bill ,Acquittance  മെനുവിലൂടെയാണ് ഫെസ്റ്റിവല്‍ അലവന്‍സ് ബില്ലുകളെടുക്കുന്നത്.
🍧🍧🍧🍧
ഓണം/ ഫെസ്റ്റിവല്‍ അഡ്വാന്‍സ്
സ്പാര്‍ക്ക് സൈറ്റിലെ Salary Matters- Processing- Onam/ Festival Advance Processing മെനുവില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന വിന്‍ഡോയില്‍ DDO Code ഉം Bill Type ഉം തെരഞ്ഞെടുത്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കി Proceed നല്‍കണം.(Loan A/C No എന്നത് FestAdv എന്ന് നല്‍കുക)എല്ലാവര്‍ക്കും ഒരേ തുകയല്ലെങ്കില്‍, ഒരു തുക നല്‍കിയ ശേഷം ആ തുക വരുന്ന എല്ലാ ജീവനക്കാരെയും സെലക്ട് ചെയ്ത ശേഷം അടുത്ത തുക ചേര്‍ത്ത് ആ തുകക്കുള്ള ജീവനക്കാരെയും സെലക്ട് ചെയ്യണം. ഇങ്ങിനെ ആവശ്യമായ എല്ലാവരെയും സെലക്ട് ചെയ്ത ശേഷം വേണം Proceed നല്‍കാന്‍.

പ്രൊസസ്സിങ് പൂര്‍ത്തിയായാല്‍ Onam/ Fest. Advance Bill Generation ല്‍ നിന്നും ബില്ലിന്റെ Inner ,Outer, Bank Statement എന്നിവ  പ്രിന്റ് ചെയ്യാം.Onam / Festival Advance Bill Generate ചെയ്യാൻ  ആദ്യം Month തുടർന്ന് DDO Code,Advance Type എന്നിങ്ങനെ സെലക്ട് ചെയ്യുക തുടർന്ന് Inner bill  ആക്റ്റീവ് ചെയ്തു  സെലക്ട് ബട്ടണിൽ  ക്ലിക്ക് ചെയ്യുക,Outer Bill,Bank Statement എന്നിവയും  ഇതു പോലെ ലഭിക്കും .മേല്‍ പറഞ്ഞ രീതിയില്‍ ബില്ലെടുത്ത് കഴിഞ്ഞാല്‍ അഡ്വാന്‍സ് റിക്കവറി അഞ്ച് തവണകളായി യഥാസമയം തുടങ്ങിക്കോളും. ഇതിനായി നമ്മള്‍ കൂടുതലൊന്നും ചെയ്യേണ്ടതില്ല.

ഒരു കാര്യം ഓർക്കുക ബോണസ് ബില്‍ ,ഫെസ്റ്റിവല്‍ അലവന്‍സ് ,ഓണം/ ഫെസ്റ്റിവല്‍ അഡ്വാന്‍സ് എന്നിവ പ്രോസസ്സ്  ചെയ്താൽ ഇവയുടെ  ബില്ലുകൾ  അതാതു  മെനുവിൽ തന്നെയാണ്  ലഭിക്കുക .
[8/11, 11:13] ‪+91 97452 64788‬: അഡ്വാൻസ് പ്രോസസ് ചെയ്യുമ്പോൾ റിക്കവറി Starts from September 2018 എന്ന് തന്നെ കൊടുക്കണം. By default Aug 2018 ആയിരിക്കാം. മാറ്റി നൽകിയില്ലായെങ്കിൽ റിക്കവറികളുടെ എണ്ണം തെറ്റിപ്പോവാൻ സാദ്ധ്യതയുണ്ട്.
മറ്റൊന്ന് ബോണസ് ചെയ്യുമ്പോഴും പുതുക്കിയ നിരക്കിലാണോ വരുന്നതെന്ന് നോക്കിയിട്ട് മാത്രം ചെയ്യുക. തിരക്കിട്ട് ചെയ്യരുത്.

 ബോണസ് ലഭിക്കാൻ അർഹതയുള്ളവരുടെ പേരുകൾ ലിസ്റ്റ് ചെയ്തില്ലയെങ്കിൽ പകരം അലവൻസ് പ്രോസസ് ചെയ്യരുത്. ( കഴിഞ്ഞ വർഷം ചിലർ ചെയ്തിരുന്നു)

പുതിയ ക്ലർക്കുമാർ // 
 1)  ബോണസ് ലഭിക്കണമെങ്കിൽ date of Joining, ശരിയാണോ എന്ന് നോക്കണം. 
2) സർവ്വീസ് ഹിസ്റ്ററ്റിയിൽ Break ഉണ്ടാവരുത് ' (പ്രത്യേകിച്ച് 2017 ഒക്ടോബർ മുതൽ)

തെറ്റുകൾ തിരുത്താൻ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് ഇവയുടെ പ്രോസസിംഗ്', തിരക്ക് കൂട്ടാതെ അവധാനതയോടെ ചെയ്യുക.  പ്രോസസിംഗ് delay ഉണ്ടാവാത്ത നodule ആയതിനാൽ സമയമുണ്ട്.