SPARK PMU (തിരുവനന്തപുരം) വിലേക്കുള്ള പ്രവേശനത്തിന് സന്ദർശകർക്ക് ഓൺലൈൻ അപ്പോയ്ന്റ്മെന്റ് സിസ്റ്റം നിലവിൽ വന്നിട്ടുണ്ട്.?🅔🅒♦️ ༻༒꧂
🔖പുതിയ പേറിവിഷൻ പ്രകാരം 26,500 രൂപയോ അതിൽ കൂടുതലോ അടിസ്ഥാനശമ്പളം വാങ്ങിക്കുന്ന സ്റ്റേറ്റ് സബോർഡിനേറ്റ് കാറ്റഗറിയിൽ പെട്ടവർക്കാണ് ഓൺലൈൻ ബുക്കിങ് വഴി പ്രവേശനം..
🔖ഓൺലൈൻ ബുക്കിങ് സമയത്തുള്ള SMS,ഐഡന്റിറ്റി കാർഡ് എന്നിവ പ്രവേശന സമയത്ത് ഹാജരാക്കണം.
🔖🔖 ഓൺലൈൻ ബുക്കിംഗ് എങ്ങനെ?🔖🔖🅔🅒
👉🏿 SPARK ൽ ലോഗിൻ ചെയ്യുക..
👉🏿 Administration - Appointment in SPARK PMU - Appointment Request
എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.
👉🏿 SPARK PMU സന്ദർശിക്കാൻ നിയോഗിക്കുന്ന ഉദ്യോഗസ്ഥന്റെ PEN കൊടുത്തു GO ക്ലിക്ക് ചെയ്യുക..
👉🏿 ജീവനക്കാരുടെ പേര് തസ്തിക സ്പാർക്കിൽ എൻറോൾ ചെയ്തിരിക്കുന്ന മൊബൈൽ നമ്പർ എന്നിവ ദൃശ്യമാകും..
👉🏿 ഓൺലൈൻ ബുക്കിങ്ങിന് നിശ്ചിത യോഗ്യത ഇല്ലാത്ത ജീവനക്കാരന്റെ PEN ആണ് നൽകുന്നത് എങ്കിൽ ERROR മെസ്സേജ് ദൃശ്യമാകും..
👉🏿 സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന തീയതി കലണ്ടറിൽ നിന്നും തിരഞ്ഞെടുക്കാം.
👉🏿 ആ ദിവസത്തിൽ അനുവദിനീയമായ സമയക്രമങ്ങൾ നമുക്ക് തിരഞ്ഞെടുക്കാം..
👉🏿 SUBMIT ബട്ടൺ അമർത്തുന്ന തോടെ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ എസ്എംഎസ് വരുന്നതാണ്.
👉🏿 ഓൺലൈൻ വഴി ബുക്കിംഗ് ചെയ്തവർക്ക് അത് ക്യാൻസൽ ചെയ്യുന്ന ഓപ്ഷനും കാണാവുന്നതാണ്.
👉🏿 CANCEL APPOINTMENT ക്ലിക്ക് ചെയ്ത് അപ്പോയ്ന്റ്മെന്റ് ക്യാൻസൽ ചെയ്യാവുന്നതാണ്..
No comments:
Post a Comment