*ഹയർ സെക്കൻഡറി പ്ലസ് വൺ സ്‌കൂൾ/ കോംബിനേഷൻ ട്രാൻസ്ഫർ:*മെറിറ്റ് അലോട്ട്മെന്റിൽ ഏകജാലക പ്രവേശനം ലഭിച്ച കുട്ടികൾക്ക് പ്രവേശനം നേടിയ സ്‌കൂളിലെ മറ്റൊരു കോംബിനേഷനിലേക്കോ , മറ്റൊരു സ്‌കൂളിലെ അതേ കോംബിനേഷനിലേക്കോ, മറ്റൊരു സ്‌കൂളിലെ മറ്റൊരു കോംബിനേഷനിലേക്കോ മാറ്റം ലഭിക്കാനായി അപേക്ഷ നൽകാം.
*സ്‌കൂൾ/ കോംബിനേഷൻ ട്രാൻസ്ഫറിന് അപേക്ഷിക്കാൻ അർഹത ആർക്കൊക്കെ?*
മെറിറ്റ് വിഭാഗത്തിൽ പ്രവേശനം ലഭിച്ചവർക്ക് മാത്രമേ അപേക്ഷിക്കാൻ അർഹതയുള്ളൂ. മെറിറ്റ് അലോട്ട്മെന്റിൽ ഒന്നാം ഓപ്ഷനിൽ തന്നെ പ്രവേശനം ലഭിച്ച കുട്ടികൾക്ക് ട്രാൻസ്ഫറിന് അപേക്ഷിക്കാൻ സാധിക്കില്ല. സ്പോർട്സ്,മാനേജ്മെന്റ്,കമ്മ്യൂ ണിറ്റി വിഭാഗത്തിൽ പ്രവേശനം നേടിയവർക്കും അപേക്ഷിക്കാൻ സാധിക്കില്ല. നിലവിൽ എവിടെയും പ്രവേശനം ലഭിക്കാത്തവർക്കും അപേക്ഷിക്കാൻ സാധിക്കില്ല.
*ഒഴിവുകൾ എങ്ങനെ അറിയാൻ സാധിക്കും?*
ജൂൺ 22ന് ഉച്ചക്ക് ശേഷം ഒഴിവുകൾ പ്രസിദ്ധീകരിക്കും.
*അപേക്ഷ നൽകേണ്ടത് എവിടെ?*
ഇപ്പോൾ പ്രവേശനം ലഭിച്ച സ്‌കൂളിലെ പ്രിൻസിപ്പലിനാണ് സ്‌കൂൾ/ കോംബിനേഷൻ ട്രാൻസ്ഫർ അപേക്ഷ നൽകേണ്ടത്.
അപേക്ഷാ ഫോം, നിർദ്ദേശങ്ങൾ http://bit.ly/plusone- transfer-allotment ഡൗൺലോഡ് ചെയ്യാം.
മാറ്റം ലഭിച്ചാൽ പ്രവേശനം നേടാൻ താത്പര്യമുള്ള സ്‌കൂളുകളും കോംബിനേഷനുകളും മുൻഗണനാ ക്രമത്തിൽ അപേക്ഷയിൽ നൽകുക. വിദ്യാർത്ഥി മാറ്റം ആഗ്രഹിക്കുന്ന ഏതൊരു സ്‌കൂളിലേക്കും /കോംബിനേഷനിലേക്കും(നിലവിൽ ഒഴിവുകളില്ലെങ്കിലും) ഓപ്ഷൻ നൽകാവുന്നതാണ്. ജൂൺ 25 ഉച്ചക്ക് 2 മണി വരെ സ്‌കൂൾ/ കോംബിനേഷൻ ട്രാൻസ്ഫർ അപേക്ഷ നൽകാം.
No comments:
Post a Comment