തസ്തിക നഷ്ടമാകാതിരിക്കാൻ അനദ്ധ്യാപക-വിദ്യാർത്ഥി അനുപാതം കുറച്ചു.
അഭിമാനനേട്ടത്തിൽ ഒറ്റക്കെട്ടായി KASNTSA
പുതിയ സ്റ്റാഫ് ഫിക്സേഷനിൽ വിദ്യാർത്ഥികളുടെ കുറവുമൂലം തസ്തിക നഷ്ടമാകുന്ന അനദ്ധ്യാപകരെ സംരക്ഷിക്കുന്നതിനായി സർക്കാർ പുതിയ ഉത്തരവിറക്കി. ഇതു പ്രകാരം 2018-19 വർഷം അനദ്ധ്യാപകരെ നിലനിർത്തുന്നതിനായി അനദ്ധ്യാപക വിദ്യാർത്ഥി അനുപാതം 1500 എന്നത് 1200 ആയും 700 എന്നത് 500 ആയും കുറഞ്ഞു.
വിദ്യാർത്ഥികളുടെ കുറവുമൂലം പുറത്ത് പോകേണ്ടി വരുന്ന അദ്ധ്യാപകരെ സംരക്ഷിക്കുന്നതിന് എല്ലാ വർഷവും ഉത്തരവിറങ്ങാറുണ്ടെങ്കിലും അനദ്ധ്യാപകരുടെ കാര്യം പരിഗണിക്കപ്പെട്ടിരുന്നില്ല. ആദ്യമായാണ് അനദ്ധ്യാപകർക്ക് സ്റ്റാഫ് ഫിക്സേഷൻ ഉത്തരവിൽ ഇളവ് ലഭിക്കുന്നത്.
തസ്തിക നഷ്ടപ്പെട്ട് പുനർവിന്യസിക്കപ്പെട്ട അനദ്ധ്യാപകരെ മാതൃവിദ്യാലയത്തിൽ തിരികേ കൊണ്ടുവരുന്നതിനോ തസ്തിക നഷ്ടപ്പെട്ട് പുറത്താകുന്നവരെ സംരക്ഷിക്കുന്നതിനോ ഈ ഉത്തരവ് വഴി സാധിക്കുമെങ്കിലും അധിക തസ്തിക സൃഷ്ടിക്കുന്നതിനോ പുതിയ നിയമനങ്ങൾ നടത്തുന്നതിനോ പുതിയ ഉത്തരവ് വഴി സാധിക്കില്ല.
സംരക്ഷണം നൽകുമ്പോൾ കോർപ്പറേറ്റ് മാനേജ്മെൻറ്, ഒന്നിലധികം സ്കൂളുകളുള്ള സിംഗിൾ മാനേജ്മെന്റ്, ഒരു ജില്ലയിലെ സർക്കാർ സ്കൂളുകൾ എന്നിവ ഒരു യൂണിറ്റായി പരിഗണിക്കേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു.
ചരിത്രത്തിലാദ്യമായി സ്റ്റാഫ് ഫിക്സേഷനിൽ അനധ്യാപകരെ അനുഭാവത്തോടെ പരിഗണിച്ച സംസ്ഥാന സർക്കാരിനെയും ബഹു വിദ്യാഭ്യാസ മന്ത്രിയേയും കേരളാ എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ്ങ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികളായ തോമസ് മാത്യു, എൻ.വി. മധു, ഷിനോജ് പാപ്പച്ചൻ, സി.എ. വ്യാനസ് എന്നിവർ അഭിനന്ദിച്ചു.സർക്കാർ ഉത്തരവ് നിരവധി ജീവനക്കാർക്ക് ആശ്വാസകരമാണെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു.
No comments:
Post a Comment