*അനധ്യാപകർക്ക് നഷ്ടപെട്ട ഡ്യൂട്ടി ലീവ് നമ്മൾ നേടിയെടുത്തിരിക്കുന്നു*
പ്രിയ KASNTSA അംഗങ്ങളെ,
അനദ്ധ്യാപക ജീവനക്കാർക്ക് സംസ്ഥാന സമ്മേളനങ്ങൾക്ക് ഡ്യൂട്ടി ലീവ് അനുവദിക്കുന്നതിൽ വർഷങ്ങളായി നമുക്ക് ലഭിച്ചിരുന്ന ആനുകൂല്യം കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ നമുക്ക് നിഷേധിക്കപ്പെട്ടിരുന്നു.അത് വളരെ വേദനയോടെയാണ് നമ്മൾ ഉൾക്കൊണ്ടിരുന്നത്
ഇക്കാര്യം മെയ് 5 ന് നടന്ന സംസ്ഥാന സമ്മേളന വേദിയിൽ നാം ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും അന്വേഷിക്കാമെന്ന് അദ്ദേഹം നമുക്ക് ഉറപ്പുതരികയും ചെയ്തിരുന്നു.അന്ന് മുതൽ തന്നെ
സംസ്ഥാന നേതൃത്വം മറ്റു പല കാര്യങ്ങളിലെന്നപോലെ ഈ പ്രശ്നത്തിലും സജീവമായി ഇടപെടുകയും നിരന്തരം വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായും ഉദ്യോഗസ്ഥരുമായും ബന്ധപ്പടുകയും ചെയ്തിരുന്നു
ശക്തമായ ഇടപെടലുകളെ തുടർന്ന് അനദ്ധ്യാപകർക്ക് ഡ്യൂട്ടി ലീവിന് അർഹതയുണ്ടെന്നും പരമാവധി 20 ഡ്യൂട്ടി ലീവ് വരെ അർഹതയുണ്ടെന്നും ആയതിൽ സംസ്ഥാന സമ്മേളനങ്ങൾക് 2 ദിവസത്തെ ഡ്യൂട്ടി ലീവ് പുനസ്ഥാപിച്ചുകൊണ്ടുമുള്ള ഉത്തരവ് നമ്മുടെ സംഘടനക്ക് ലഭിച്ചിട്ടുണ്ട് എന്ന് നിങ്ങളെ അഭിമാനപൂർവം അറിയിക്കുന്നു.
ആയത് ഇതോടൊപ്പം അറ്റാച്ച് ചെയ്യുന്നു.
നമ്മുടെ ഈ നേട്ടത്തിൽ നമ്മെ സഹായിച്ച എല്ലാവരേയും നന്ദിയോടെ ഓർക്കുന്നു. സംസ്ഥാന പ്രസിഡന്റ് തോമസ് മാത്യു , സംസ്ഥാന കമ്മറ്റിയംഗങ്ങൾ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ജോണി, ചാവക്കാട് ജില്ലാ സെക്രട്ടറി ദീപുകുമാർ എന്നിവരുടെ പ്രത്യേക പരിശ്രമങ്ങൾ നമുക്ക് ഉത്തരവ് പുനസ്ഥാപിച്ചു കിട്ടാൻ സഹായിച്ചുണ്ട് .
ഇത് KASNTSA യുടെയും പ്രവർത്തകരുടേയും വിജയമാണ്. നമുക്കൊരുമിച്ച് മുന്നേറാം
N V മധു
GENERAL SECRETARY
No comments:
Post a Comment