പ്രിയ അനദ്ധ്യാപക സുഹൃത്തുക്കളെ,
*എയ്ഡഡ് മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ* എന്ന സംഘടനയുടെ പേരിൽ ചില ആളുകൾ സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ അനദ്ധ്യാപകരെ പറഞ്ഞു പറ്റിച്ച് പണപ്പിരിവ് നടത്തി വരുന്നതായി മുമ്പും മാന്യ അംഗങ്ങളുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നല്ലോ. ഈ സംഘടന അംഗീകാരമില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നും ലഭിച്ച വിവരാവകാശ രേഖയിലും വ്യക്തമാക്കിയിരുന്നു.
3l - 10-2019 ന് പുറത്തിറങ്ങിയ സ.ഉ.(കൈ) നം.189/2019 / പൊ .വി .വ ഉത്തരവ് പ്രകാരം നിയമപരമല്ലാത്ത പ്രവർത്തനങ്ങളുടെ പേരിൽ അച്ചടക്ക ലംഘനമായി കണക്കാക്കി *എയ്ഡഡ് മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ* എന്ന വ്യാജ സംഘടനയുടെ പ്രവർത്തനവും അംഗീകാരവും റദ്ദാക്കിക്കൊണ്ട് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നു.
കേരളത്തിലെ അനധ്യാപകരുടെ പ്രശ്നങ്ങളിൽ സജീവമായും ക്രിയാത്മകമായും ഇടപ്പെട്ടു വന്നിരുന്ന കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ്ങ് സ്റ്റാഫ് അസോസിയേഷനിൽ നിന്നും അധികാര ദുർമ്മോഹം കൊണ്ടും സംഘടന വിരുദ്ധ പ്രവർത്തനങ്ങൾ കൊണ്ടും കുത്സിതമായ വ്യക്തി താത്പ്പര്യങ്ങൾ കൊണ്ടും പുറത്തു പോയ ചിലരുടെ പണ സമ്പാദന മാർഗ്ഗമാണ് ഈ ഉത്തരവിലൂടെ അവതാളത്തിലായത്.
മഹത്തായ KASNTSA എന്ന സംഘടനയിൽ കുത്തി തിരിപ്പുണ്ടാക്കാൻ ശ്രമിച്ച് പരാജയപ്പെട്ട്, സംഘടനയെ പിടിയിലൊതുക്കാൻ വ്യാജ രേഖകൾ തയ്യാറാക്കി സംഘടനക്കെതിരെ വ്യാജ പരാതികൾ നൽകി പരാജയപ്പെട്ട്, നമ്മുടെ സംഘടനയുടെ പേരിൽ അന്യായമായി പണപ്പിരിവ് നടത്തി കേസാകുമെന്നായപ്പോഴാണ് വർഷങ്ങളായി പ്രവർത്തനം നിലച്ച *എയ്ഡഡ് മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ* എന്ന 'അപ്പോൾ കണ്ട അപ്പന്റെ' തണലിൽ കയറിക്കൂടിയ വ്യാജന്മാർക്കിത് കനത്ത പ്രഹരമാണിത്.
അംഗീകാരമില്ലാതെ, വിളിക്കാതെ സംഘടനാ യോഗങ്ങളിൽ പങ്കെടുത്ത് നാണംകെട്ട് പിൻവാതിലിലൂടെ പടിയിറങ്ങുന്ന നാണംകെട്ട കാഴ്ചകൾ വ്യാജന്മാർക്ക് *ചിലയിടങ്ങളിൽ മുളക്കുന്ന മരത്തെ തണലാക്കുന്ന* വിദ്യയായിരുന്നു.
സംഘടനയുടെ അംഗീകാര രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടപ്പോൾ എല്ലാം പ്രളയത്തിൽ ഒഴുകിപ്പോയെന്ന് കള്ളം പറഞ്ഞ് അവസാനശ്രമം നടത്തിയിട്ടും രക്ഷയുണ്ടായില്ല *അസ്മക്ക്.*
പ്രിയമുള്ളവരെ കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ്ങ് സ്റ്റാഫ് അസോസിയേഷൻ മഴയത്ത് പൊട്ടി മുളച്ച ഒരു തട്ടിക്കൂട്ട് സംഘടനയല്ല. മറിച്ച് പ്രവർത്തകരുടെ ഹൃദയങ്ങളിൽ വേര് പിടിപ്പിച്ച് കരുത്താർജ്ജിച്ച അനദ്ധ്യാപകരുടെ തണൽ വൃക്ഷമാണത്. എത്ര കാറ്റു വന്നാലും മഴയുണ്ടായാലും അംഗങ്ങളോടൊപ്പം ഉറച്ച് നിന്ന് പ്രവർത്തിക്കാൻ, നമ്മുടെ ശബ്ദമാകാൻ KASNTSA ക്ക് മാത്രമേ കഴിയുകയുള്ളൂ എന്നത് അഭിമാനത്തോടെ നമുക്കോർക്കാം.
*എയ്ഡഡ് മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ* എന്ന പേരിൽ ഇനിയാരും വഞ്ചിതരാകരുത്. നമ്മുടെ അധ്വാനവും സമ്പത്തും കൊള്ളയടിക്കുന്ന ഇത്തിൾ കണ്ണികളെ തിരിച്ചറിയുക. തള്ളി കളയുക.
അഭിമാനത്തോടെ KASNTSA യിൽ അണിചേരൂ.... ഒപ്പം നടക്കൂ .....
*സംസ്ഥാന സമിതി*
കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ്ങ് സ്റ്റാഫ് അസോസിയേഷൻ.