*11 വർഷങ്ങൾക്കു ശേഷം കലോത്സവ കമ്മിറ്റികളിലെ പങ്കാളിത്തം നമ്മൾ നേടിയെടുത്തിരിക്കുന്നു*
3/10/2019 ന് നടന്ന വിദ്യാഭ്യാസ മന്ത്രിയുമായുള്ള ചർച്ചയെ തുടർന്ന് തീരുമാനം എടുത്ത വിഷയങ്ങളിൽ ആദ്യ തീരുമാനം
ഉത്തരവായ വിവരം സന്തോഷത്തോടെ അറിയിക്കുന്നു.
കഴിഞ്ഞ 11 വർഷത്തോളമായി കലോത്സവ മാനുവലിൽ നിന്നും അനദ്ധ്യാപകരെ ഒഴിവാക്കിയതിനെതിരെ നമ്മൾ നടത്തിയ പോരാട്ടത്തിന്റെ വിജയം കൂടിയാണിത്. മിനുട്സ് പുറത്തിറങ്ങിയതിനെ തുടർന്ന് DGE യെ നേരിൽ കണ്ടും DPI ഓഫീസുമായി നിരന്തരം ബന്ധപ്പെട്ടും നമ്മൾ നടത്തിയ നിരന്തര ശ്രമഫലമായി ഇന്ന് രാവിലെ തിരുവനന്തപുരം DPI ഓഫീസിൽ നിന്നും ജില്ലാ പ്രസിഡന്റ് ടി ജോണി സംഘടനക്ക് വേണ്ടി ഉത്തരവ് ഏറ്റുവാങ്ങി
ഈ ഉത്തരവ് ലഭിക്കുവാനായി ഏറ്റവും മുൻകൈ എടുത്ത ബഹു വിദ്യാഭ്യാസ മന്ത്രിക്കും അഡിഷണൽ പി എസ് പദ്മരാജൻ സാറിനും അസോസിയേഷന്ടെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു
നമുക്ക് ഒരുമിച്ചു പോരാടാം..
അഭിവാദ്യങ്ങളോടെ
എൻ വി മധു ജനറൽ സെക്രട്ടറി
No comments:
Post a Comment